ഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന് മേലുള്ള ചർച്ചകൾക്ക് മറുപടി പറയുമ്പോൾ കോൺഗ്രസിനെതിരെ അതിരൂക്ഷ വിമശനം പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്. കുടുംബാധിപത്യം രാജ്യത്തിന് ആപത്താണെന്നും കോൺഗ്രസ് കുടുംബപാർട്ടിയാണെന്നും മോദി പറഞ്ഞു. പിരിച്ചു വിട്ടേക്കാൻ മഹാത്മാഗാന്ധി തന്നെ പറഞ്ഞ പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസില്ലെങ്കിൽ രാജ്യത്ത് കലാപമൊന്നും നടക്കാൻ പോകുന്നില്ലെന്നും പ്രധാനമന്ത്രി രൂക്ഷമായി പരിഹസിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയെക്കുറിച്ചും പഞ്ചാബിനെക്കുറിച്ചും മോദി തൻ്റെ പ്രസംഗത്തിൽ പരമാർശിച്ചു. ഗോവ വിമോചന സമരത്തിൽ നെഹ്റു നിഷ്ക്രിയനായി നിന്നുവെന്നും സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് ഉത്തരവാദികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരുസംസ്ഥാനങ്ങളും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം എന്നതും വളരെ ശ്രദ്ധേയമാണ്.
















