ദുബായ് എക്‌സ്‌പോയില്‍ സന്ദര്‍ശനത്തിന് എത്തിയ സമയത്ത് കുഞ്ഞ് ആരാധകനൊപ്പം സെല്‍ഫിയെടുക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കുസൃതിച്ചിരിയുമായി മമ്മൂട്ടിയുടെ തോളില്‍ കൈയ്യിട്ട് ചേര്‍ന്നിരിക്കുന്ന കുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

അക്കു എന്നു വിളിക്കുന്ന അക്ബറാണ് ചിത്രത്തിലെ കുട്ടി ആരാധകൻ. അക്ബരാഫ്രാൻ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പുറത്തുവിട്ട ചിത്രത്തിനൊപ്പം സൂപ്പർതാരത്തിൻ്റെ കൂടെ സെൽഫി എടുക്കാൻ സാധിച്ചതിലുള്ള ആവേശവും സന്തോഷവും അക്ബർ പങ്കുവച്ചു. സ്വപ്നം സഫലമായ നിമിഷം എന്ന ആമുഖത്തോടെയാണ് ചിത്രം അക്ബർ പങ്കുവച്ചത്.

“ദുബായ് 2020 എക്സ്പോയിലെ സ്വപ്നസാഫല്യ നിമിഷം! എക്കാലത്തേയും എൻ്റെ പ്രിയ അഭിനേതാവ്, റോൾ മോഡൽ, സൂപ്പർ ഹീറോ മമ്മൂട്ടി! മമ്മൂക്കയെ സിനിമയിൽ കാണുന്നതിനെക്കാൾ ഗ്ലാമർ നേരിൽ കാണാനാണ്. വിചാരിക്കാതെ കണ്ടപ്പോൾ ദുബായിൽ വന്നതിനേക്കാൾ സന്തോഷം! ഇത് ശരിക്കും കണ്ടതാണോ എന്ന് എനിക്ക് തിരിയുന്നില്ല. മമ്മൂട്ടിയെ കണ്ടപ്പോൾ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല. ഇങ്ങനെ ഫോട്ടോ എടുക്കാൻ അവസരം തന്ന മമ്മൂക്കയ്ക്ക് ഒരായിരമായിരം നന്ദി”- അക്ബർ കുറിച്ചു.
















