വിവാഹശേഷം ഹണിമൂൺ ആഘോഷിക്കുന്ന നടി റെബ മോണിക്ക ജോണിൻ്റെ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. മാലിദ്വീപിലും ശ്രീലങ്കയിലും നിന്നുള്ള മനോഹര ചിത്രങ്ങൾ നടി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. വിവാഹശേഷം ശ്രീലങ്കയിലേക്കായിരുന്നു ഇരുവരും ആദ്യം പോയത്. പിന്നീട് മാലിദ്വീപ് ദിനങ്ങളുടെ വിശേഷങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ജനുവരിയിൽ ബെംഗലൂരുവിൽ വച്ചായിരുന്നു റെബയുടെയും ജോയ്മോൻ്റെയും വിവാഹം. ദുബായ് സ്വദേശിയാണ് ജോയ്മോൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. ‘മിടുക്കി’ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ റെബ ‘ജേക്കബിൻ്റെ സ്വർഗരാജ്യ’ത്തിൽ നിവിൻ പോളിയുടെ നായികയായാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു. വിജയ് ചിത്രം ‘ബിഗിലി’ലെ ‘അനിത’ എന്ന കഥാപാത്രം നടിക്ക് ഏറെ ആരാധകരെ സമ്മാനിച്ചു. വിഷ്ണു വിശാൽ നായകനാകുന്ന ‘എഫ് ഐ ആർ’ ആണ് റെബയുടെ പുതിയ ചിത്രം.
















