ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ഏഴ് സൈനികരെ കാണാതായി. പട്രോളിങ്ങിൻ്റെ ഭാഗമായ സൈനികരെ ഞായറാഴ്ച്ചയാണ് കാണാതായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്.
പട്രോളിങ്ങ് സംഘം ഹിമപാതത്തില്‍ അകപ്പെടുകയായിരുന്നു. സൈനികരെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യം സൈന്യം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോശം കാലാവസ്ഥയാണ് പ്രദേശത്ത് അനുഭവപ്പെടുന്നതെന്ന് സൈന്യം വ്യക്തമാക്കുന്നു.
കടുത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് ഹിമപാതം സംഭവിച്ചത്. ഹിമപാതത്തില്‍ അകപ്പെട്ടവരെ കണ്ടെത്തുന്നതിന് വിദഗ്ധ സംഘത്തെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. വ്യോമസേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
















