ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 14ന് അവധിയായിരിക്കുമെന്ന് സ്റ്റേറ്റ് ചീഫ് സെക്രട്ടറി സുഖ്ബീർ സിംഗ് സന്ധു ഉത്തരവിട്ടു.
എല്ലാ പൊതു, സ്വകാര്യ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ, കടകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവകൾക്കൊക്കെ അവധിയാണ്.
അതേസമയം, സംസ്ഥാനത്തെ റോഡ് ഷോകൾക്കുള്ള നിരോധനം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. ഫെബ്രുവരി 11 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ റോഡ് ഷോകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, 1000 പേരെ വരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗങ്ങൾ നടത്താം. 10നു പകരം 20 പേർ അടങ്ങുന്ന സംഘങ്ങൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനും അനുവാദമുണ്ട്.
















