മുംബൈ: അന്തരിച്ച ഗായിക ലതാ മങ്കേഷ്ക്കറുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. മുബൈയിലെ ശിവാജി പാര്‍ക്കിലാണ് ചടങ്ങുകള്‍ നടക്കുന്നത്.മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടക്കമുള്ള നേതാക്കളും ബോളിവുഡ് താരങ്ങളും ശവസംസ്കാരത്തിൽ പങ്കെടുക്കാൻ ശിവാജി പാർക്കിൽ എത്തിയിട്ടുണ്ട്. സച്ചിൻ, തെണ്ടുൽക്കർ, ഷാരൂഖ് എന്നിവരും ശിവാജി പാർക്കിൽ സന്നിഹിതരാണ്.
സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കര്‍ ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഗായികയെ ഇന്നലെ വെന്റിലേറ്ററിലേറ്റ് മാറ്റിയിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം.
















