ശ്രീനഗര്‍: സാംബ സെക്ടറിലെ രാജ്യാന്തര അതിർത്തിയിൽ മൂന്ന് പാകിസ്താനി മയക്കുമരുന്ന് കള്ളക്കടത്തുകാരെ വെടിവെച്ചുകൊന്നതായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) അറിയിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 180 കോടി രൂപ വിലവരുന്ന 36 പാക്കറ്റ് ഹെറോയിന്‍ പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു.
ജനുവരി 28ന് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ ബിഎസ്എഫും പാകിസ്ഥാനി മയക്കുമരുന്ന് കള്ളക്കടത്തുകാരും തമ്മില്‍ വെടിവെപ്പ് നടന്നിരുന്നു. 47 കിലോ ഹെറോയിന്‍, രണ്ട് തോക്ക്, വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് പരിക്കേറ്റു.
















