ചെന്നൈ: തമിഴ്നാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം.കോയമ്പത്തൂരിലെ പെരിയനായ്ക്കന്‍പാളയം ഫോറസ്റ്റ് റേഞ്ചിലെ മൊട്ടിയൂര്‍ ആദിവാസി സെറ്റില്‍മെന്റിന് സമീപമാണ് സംഭവം.ആര്. നഞ്ചന്(50) ആണ് ഒറ്റയാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആനയെ തിരിച്ച് കാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ നടത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം കഴിഞ്ഞദിവസം, കാരമട ഫോറസ്റ്റ് റേഞ്ചിലെ ബരാളിക്കാട് ആദിവാസി സെറ്റിൽമെന്റിന് സമീപം ശനിയാഴ്ച വൈകീട്ട് 30 വയസ് പ്രായമുള്ള പെൺ ആനയെ ചത്തനിലയിൽ കണ്ടെത്തിയെന്നും മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടം ചെയ്യുമെന്നും വനംവകുപ്പ് അറിയിച്ചു.
















