കോയമ്പത്തൂർ : തമിഴ്നാട്ടിൽ കോവിഡ് കേസുകൾ കുറയുന്നു. ശനിയാഴ്ച 7524 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 37 പേരുടെ മരണവും സ്ഥിരീകരിച്ചു. 23938 പേർ രോഗമുക്തി നേടി. 138878 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്.കോയമ്പത്തൂരിൽ 1020 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
രോഗം ബാധിച്ച് അഞ്ചു പേർ മരണമടഞ്ഞു. 3416 പേർ രോഗമുക്തി നേടി. നിലവിൽ 15948 പേരാണ് ചികിത്സയിൽ കഴിയുന്നത്.തിരുപ്പൂരിൽ 609 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1784 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച് രണ്ടു പേർ മരിച്ചു. നിലവിൽ 9938 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. സേലത്തിൽ 386 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
















