ന്യൂയോര്‍ക്ക്: മാന്‍ഹട്ടന് സമീപമുള്ള യൂണിയന്‍ സ്‌ക്വയറില്‍ മഹാത്മാഗാന്ധിയുടെ പൂര്‍ണ്ണകായ വെങ്കല പ്രതിമ തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അജ്ഞാതരായ ചിലര്‍ പ്രതിമ വികൃതമാക്കിയതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.
സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ശക്തമായി അപലപിച്ചു. ഇന്ത്യന്‍- അമേരിക്കന്‍ സമൂഹത്തില്‍ ഞെട്ടലും നിരാശയും ഉളവാക്കുന്ന സംഭവമാണിതെന്നും നിന്ദ്യമായ പ്രവൃത്തിയാണ് ഉണ്ടായതെന്നും കോണ്‍സുലേറ്റ് ജനറല്‍ പ്രതികരിച്ചു.
യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദികളായവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതായും കോണ്‍സുലേറ്റ് ജനറല്‍ പറയുന്നു.
















