ബോളിവുഡ് താരം ആലിയ ഭട്ട് ചിത്രം ‘ഗംഗുഭായി കത്തിയവാഡി’യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ആലിയയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാകുമെന്നാണ് പ്രതീക്ഷ അർപ്പിക്കുന്നത്. ‘ഗംഗുഭായി കത്തിയവാഡി’ ചിത്രത്തിന്റെ ട്രെയിലര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. രണ്‍ബിര്‍ കപൂര്‍ ചിത്രത്തിന്റെ ട്രെയിലറിനെ ‘അഭിനന്ദിച്ച്’ നടത്തിയ പ്രതികരണവും അത് ആലിയ ഭട്ട് അനുകരിച്ചതുമാണ് ഇപ്പോഴത്തെ ചര്‍ച്ചവിഷയം.
‘ഗംഗുഭായി കത്തിയവാഡി’ ചിത്രത്തിന്റെ ട്രെയിലര്‍ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ കൈകൂപ്പുകയായിരുന്നു ആലിയയുടെ കാമുകൻ കൂടിയായ രണ്‍ബിര്‍ കപൂര്‍. ബാക്ക് പോസിലുള്ള ഫോട്ടോക്ക് ഒപ്പം അതേ രീതിയില്‍ താൻ നില്‍ക്കുന്നതും ചേര്‍ത്ത് ആലിയ ഭട്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കുകായിരുന്നു. ബെസ്റ്റ് ബോയ്‍ഫ്രണ്ട് എന്ന ക്യാപ്ഷനും ആലിയ എഴുതിയിരുന്നു. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
















