ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴെയെത്തി. ഇന്ന് 9916 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 30 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 37, 696 ആയി.
ചെന്നൈയില്‍ 1475 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.2 ശതമാനായി കുറഞ്ഞു.
കര്‍ണാടകയില്‍ കൊവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തീയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, ജിം, നീന്തല്‍ കുളങ്ങള്‍ എന്നിവയില്‍ നൂറ് ശതമാനം പ്രവേശനം അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. ശരീരോഷ്മാവ് പരിശോധന നിര്‍ബന്ധമാക്കി. മറ്റ് കൊവിഡ് പ്രൊട്ടോകോളുകളും പാലിയ്ക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
















