ശ്രീനഗർ: കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര് മരിച്ചു. ജമ്മുകാഷ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ നഗ്രിയാന മേഖലയിലാണ് സംഭവം നടന്നത്.
ലത്തീഫ് റാത്തർ, അബ്ദുൾ റഹ്മാൻ, മൊഹമദ് ഇർഫാൻ, ഗുലാം ഹസൻ, അത്ത മുഹമദ്, സുബൈർ അഹമദ് എന്നിവരാണ് മരിച്ചത്.
റോഡില്‍ നിന്നും തെന്നിപ്പോയ കാർ നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ച് പേര് സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
















