സിനിമാക്കഥകളിൽ മാത്രം കണ്ടും കെട്ടും ശീലിച്ച തരത്തിൽ, ഒരു പക്ഷെ അതിനേക്കാൾ മോശമായ രീതിയിൽ കേരളം ഗുണ്ടകളുടെ വിളയാട്ട ഭൂമിയായി മാറിയിരിക്കുകയാണ്. കൊലപാതകവും ആക്രമവും ദിനംപ്രതിയെന്നാണൊനമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവന്നത്. ആക്രമിക്കപ്പെട്ട ആളുടെ അവയവം വെട്ടിയെടുത്ത് വഴിയിൽ പരസ്യമായി എറിയാൻ മാത്രം വളർന്നു നമ്മുടെ കേരളം എന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്.
ഏറ്റവും ഒടുവിലായി പുറത്തുവന്ന കണക്കുകൾ പ്രകാരം 557 ക്രിമിനലുകളെ ഗുണ്ടാ ലിസ്റ്റിൽ ചേർത്തു. 701 പേരെ ഗുണ്ടാ നിയമമായ കാപ്പ ചുമത്തിയും പൊലീസ് ഗുണ്ടാ ലിസ്റ്റ് പുതുക്കിയിട്ടുണ്ട്. എന്നാൽ ഈ ലിസ്റ്റ് വെറും ലിസ്റ്റ് മാത്രമായി ഇരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. കാപ്പ നിയമം ചുമത്തപ്പെട്ട പ്രതിയുടെ ‘കയ്യിലിരിപ്പ്’ കേരളം ഈ അടുത്ത ദിവസം കണ്ടതാണ്.
പുതുതായി ചേർത്ത ഗുണ്ടകളുടെ കണക്ക് പ്രകാരം തലസ്ഥാനമായ തിരുവനന്തപുരം തന്നെയാണ് മുന്നിൽ. 98 പുതിയ ഗുണ്ടകളെയാണ് ലിസ്റ്റിൽ ചേർത്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏറ്റവും കൂടുതൽ ആക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും തലസ്ഥാനത്താണ്. ഡിജിപിയും ആഭ്യന്തര മന്ത്രി പിണറായി വിജയനുമെല്ലാം വിലസുന്ന ഇടത്ത് തന്നെയാണ് ഗുണ്ടകളും വിലസുന്നത്. പൊലീസ് ഗുണ്ടാ പൊലീസ് ആയി മാറുന്നു എന്ന് ആക്ഷേപമുള്ള കാലത്ത് മറ്റു ഗുണ്ടകളെ പൂട്ടാൻ പൊലീസിന് എവിടെ നേരം.
ആലപ്പുഴ – 64, കൊല്ലം – 53, എറണാകുളം, തൃശൂർ – 41, കോട്ടയം – 30, കോഴിക്കോട് – 26, പാലക്കാട് – 21, വയനാട് – 20, മലപ്പുറം – 15 എന്നിങ്ങനെയാണ് പുതുതായി ലിസിറ്റിൽ വന്ന ഗുണ്ടകളുടെ എണ്ണം. കണക്ക് പ്രകാരം മലപ്പുറമാണ് ഏറ്റവും പിന്നിൽ. ഒരു സംസ്ഥാനത്ത് പുതുതായി വന്ന ഗുണ്ടകളുടെ എണ്ണം മാത്രം ഇത്രയും ആകുമ്പോൾ യഥാർത്ഥ കണക്കുകൾ ഇതിലും ഒരുപാട് മുകളിലാണ്.
രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന ചാവേർ സംഘങ്ങൾ തന്നെ കേരളത്തിൽ പ്രവർത്തിക്കുന്ന മിക്ക പാർട്ടികൾക്കും ഉണ്ട്. അതിന് വലിപ്പ – ചെറുപ്പ വ്യത്യാസമോ, ദേശീയ – സംസ്ഥാന പാർട്ടി വ്യത്യാസമോ ഇല്ല. ആദർശങ്ങൾ ഒരു വഴിക്കും ഗുണ്ടാ രാജ് മറ്റൊരു വഴിക്കുമാണ്.
കൊല്ലപ്പെടുന്നവരിൽ വിദ്യാർത്ഥി നേതാവ് മുതൽ സംസ്ഥാന കമ്മറ്റി അംഗങ്ങൾ വരെയുണ്ട്. ഒരു പാർട്ടിയുടെയും ആളെല്ലാത്തവരും കൊല്ലപ്പെടുന്നു. ഒരു ദിവസം ഒരു പാർട്ടിക്കാരൻ കൊല്ലപ്പെട്ടപ്പോൾ തൊട്ടടുത്ത ദിവസം എതിർപാർട്ടിക്കാരൻ കൊല്ലപ്പെട്ട കാഴ്ചയും ഈ അടുത്ത് നാം കണ്ടു. പൊലീസിന്റെ ഇന്റലിജൻസ് വിഭാഗമൊക്കെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടോ എന്ന് ഈ സംഭവം കണ്ടതോടെ കേരളത്തിൽ ചോദിച്ചെങ്കിലും അതിൽ അതിശയോക്തി ഒന്നും ഇല്ല.
ഗുണ്ടകളുടെ രാഷ്ട്രീയ സ്വാധീനം തന്നെയാണ് അവരെ അഴിച്ച് വിടാൻ പ്രധാന കാരണം. ലോക്കൽ നേതാക്കന്മാർ മുതൽ സ്റ്റേറ്റ് ലെവൽ നേതാക്കന്മാർ വരെ ഗുണ്ടകളുടെ സംരക്ഷണത്തിന് എത്തും. പാർട്ടി ഗുണ്ടകൾ ആണെങ്കിൽ സുപ്രീം കോടതിയിൽ നിന്ന് വരെ വക്കീലന്മാർ പറന്നു വരും. ഈ കാഴ്ചയെല്ലാം കേരളീയർ
പുതുതായി ഗുണ്ടാ ലിസ്റ്റിൽ ആളുകളെ ചേർത്ത് ലിസ്റ്റ് പുതുക്കുക എന്ന പണിക്ക് അപ്പുറത്തേക്ക് പൊലീസിന്റെ നടപടികൾ കാര്യക്ഷമമല്ല എന്ന് വേണം കരുതാൻ. അതുകൊണ്ടാണല്ലോ പലിശക്കാരുടെ ഗുണ്ടകൾ മുതൽ വാടക ഗുണ്ടകൾ വരെ സംസ്ഥാനത്ത് വിലസുന്നത്. ഇവരെ പൂട്ടാൻ സർക്കാർ തന്നെ രംഗത്തിറങ്ങുമെന്ന് നമുക്ക് വെറുതെയെങ്കിലും പ്രത്യാശിക്കാം.