ആലിയ ഭട്ടിനെ പ്രധാന വേഷത്തിൽ എത്തിച്ച് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി’. കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിൽ അജയ് ദേവഗൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.
നാളെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങാനിരിക്കെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കരീം ലാല എന്ന കഥാപത്രത്തെയാണ് അജയ് ദേവ്ഗൺ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഏറെ പ്രതീക്ഷയിലാണ് ബോളിവുഡ് സിനിമാ പ്രേക്ഷകർ. ആലിയയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ഗംഗുഭായി എന്നാണ് പ്രതീക്ഷകൾ .
















