പനാജി: തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്ത് ഗോവയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. ഗോവയിലെ ആം ആദ്മി പാര്‍ട്ടിയുടെ 40 സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയോട് വിശ്വസ്തരായിരിക്കുമെന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്നും വാഗ്ദാനം ചെയ്യുന്ന സത്യവാങ്മൂലത്തില്‍ ഒപ്പുവച്ചു.
തങ്ങളുടെ എല്ലാ സ്ഥാനാര്‍ത്ഥികളും സത്യസന്ധരാണ്, എന്നാല്‍ ഈ സ്ഥാനാര്‍ത്ഥികള്‍ സത്യസന്ധരാണെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കാന്‍ ഈ സത്യവാങ്മൂലം ആവശ്യമാണെന്ന് കെജ്രിവാള്‍ പറഞ്ഞു. നേരത്തെ, കോണ്‍ഗ്രസ് അവരുടെ സ്ഥാനാര്‍ത്ഥികളെക്കൊണ്ട് സമാനമായ പ്രതിജ്ഞ ചെയ്യിച്ചിരുന്നു.
This time, Goan voters have 2 options:
1️⃣Vote for an honest party like AAP
OR
2️⃣Vote for BJP directly / indirectly by voting for Congress – as all their MLAs will join BJP-AAP National Convenor Shri @ArvindKejriwal reaches Goa ✈️ pic.twitter.com/nHFqrHtp9X
— AAP (@AamAadmiParty) February 1, 2022
40 മണ്ഡലങ്ങളിലായി 301 സ്ഥാനാര്‍ത്ഥികളാണ് ഗോവയില്‍ ജനവിധി തേടുന്നത്. ബി ജെ പിയ്ക്ക് 40 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുണ്ട്. ആം ആദ്മി പാര്‍ട്ടി (39),കോണ്‍ഗ്രസ് (37),തൃണമുല്‍ കോണ്‍ഗ്രസ് (26),മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(13) എന്‍ സി പി( 12),ശിവസേന (11), ഗോവ ഫോര്‍വേഡ് പാര്‍ട്ടി(മൂന്ന്) എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍.
ഫെബ്രുവരി 14നാണ് ഗോവയില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10 ന് ഫലമറിയാം. ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും ഒറ്റക്കാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി സഖ്യത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് മഹാരാഷ്ട്രവാദ് ഗോമന്തക് പാര്‍ട്ടി, ശിവസേന, എന്‍ സി പി എന്നിവരുമായി ചേര്‍ന്നാണ് മത്സരിക്കുന്നത്.
















