അജിത്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘വലിമൈ’ക്കായി ആരാധകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വലിമൈ’ എന്ന ചിത്രത്തിന്റെ ഫോട്ടോകളടക്കം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പല കാരണങ്ങളാല്‍ റിലീസ് നീട്ടിവെച്ച ‘വലിമൈ’ തിയറ്ററുകളിലേക്ക് എത്താൻ പോകുകയാണെന്നതാണ് പുതിയ റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നത് .
ഫെബ്രുവരി 24നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുകയെന്നാണ് അറിയിച്ചിരിക്കുന്നത്. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് വലിമൈക്ക്. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.
ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. അജിത്ത് നായകനായി എത്തുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലിസായിട്ടാണ് എത്തുക. ‘വലിമൈ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന യുവൻ ശങ്കര്‍ രാജയാണ്.
















