സംവിധായകൻ ജീത്തു ജോസഫിന്റെ ചിത്രത്തില്‍ ഇതാദ്യമായി ആസിഫ് അലി നായകനാകുന്നു. ആസിഫ് അലി നായകനാകുന്ന ചിത്രം ‘കൂമന്റെ’ മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി. ആസിഫ് അലി അടക്കമുള്ളവര്‍ തന്നെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഏറെ ദുരൂഹതയുണര്‍ത്തുന്നതാണ് ചിത്രത്തിന്റെ പേരുപോലെ തന്നെ പോസ്റ്ററും.
രണ്‍ജി പണിക്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും. ഫെബ്രുവരി 20നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മോഹൻലാല്‍ നായകനാകുന്ന ചിത്രം ’12ത് മാന്റെ’ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്‍ണകുമാറാണ് ‘കൂമന്റേ’യും രചയിതാവ് എന്നതും ഒരു പ്രത്യകതയാണ്.
















