തമിഴ് സൂപ്പർതാരം നടൻ രജനികാന്തിന്റെ മകള്‍ ഐശ്വര്യക്ക് കൊവിഡ് സ്ഥീരീകരിച്ചു. ഒരു സ്വകാര്യ ആശുപത്രിയില്‍ ഐശ്വര്യ രജനികാന്ത് ഇപ്പോൾ ചികിത്സ തേടിയിരിക്കുകയാണ്. ഐശ്വര്യ രജനികാന്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള തന്റെ ഫോട്ടോയും ഐശ്വര്യ രജനികാന്ത് ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്.
മുൻകരുതലുകള്‍ എടുത്തിട്ടും കൊവിഡ് പൊസിറ്റീവായിരിക്കുകയാണ്. അഡ്‍മിറ്റായി. മാസ്‍ക് ധരിക്കുകയും കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിക്കുകയും ചെയ്‍ത് എല്ലാവരും സുരക്ഷിതരാകൂവെന്ന് ഐശ്വര്യ രജനികാന്ത് കുറിച്ചു. ഐശ്വര്യ രജനികാന്ത് അടുത്തിടെയാണ് ധനുഷുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞത്.
















