ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ബിജെപി. ഫെബ്രുവരി 19ന് നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ നഗരമേഖലകളിൽ പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നു സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ അറിയിച്ചു.
പ്രധാന ദേശീയ സഖ്യകക്ഷിയായ അണ്ണാഡിഎംകെയുമായി ധാരണ നിലനിൽക്കേ നഗരമേഖലയിൽ പാർട്ടി ഒറ്റയ്‌ക്ക് മത്സരിച്ച് ശക്തി തെളിയിക്കുമെന്നാണ് അണ്ണാമലൈ വ്യക്തമാക്കിയത്.
ആകെ 12,838 സീറ്റുകളിലാണ് തദ്ദേശസ്ഥാപനങ്ങളിലാകെയുള്ളത്. 21 കോർപ്പറേഷൻ, 138 മുൻസിപ്പാലിറ്റി, 490 ഗ്രാമപഞ്ചായത്ത് എന്ന നിലയിലാണ് സീറ്റുകൾ. ഇതിലെ നഗരമേഖലകളിലെ കോർപ്പറേഷനും മുൻസിപ്പാലിറ്റികളിലുമാണ് ബിജെപി പോരാട്ടത്തിനിറങ്ങുന്നത്.
















