കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ തടവുകാര്‍ക്കും അവബോധ ക്ലാസ് നല്കാന് ജയില്‍ വകുപ്പ് തീരുമാനം.നേരത്തേ 500 പേര്‍ക്ക് നേരിട്ട് ലോഗിന്‍ ചെയ്ത് പങ്കെടുക്കാവുന്ന തരത്തില്‍ ക്ലാസ് സംഘടിപ്പിച്ചിരുന്നു.ഇത് വിജയമെന്ന് കണ്ടതോടെ ഞായറാഴ്ച ആയിരം പേര്‍ക്ക് ലോഗിന്‍ ചെയ്ത് ക്ലാസില്‍ പങ്കെടുക്കാവുന്ന സംവിധാനമാണ് ഒരുക്കിയത്. ജയില്‍ ജീവനക്കാര്‍ക്കൊപ്പം കുടുംബങ്ങള്‍ക്കും ക്ലാസില്‍ പങ്കുചേരാം.അവബോധ ക്ലാസ് ലൈവായി എല്ലാ ജയില്‍ അന്തേവാസികള്‍ക്കും എത്തിക്കാന്‍ വിഡിയോ സംവിധാനം ഒരുക്കും
ആരോഗ്യ വകുപ്പുമായി സഹകരിച്ച് തടവുകാരടക്കമുള്ളവര്ക്കും ജീവനക്കാര്‍ക്കുമാണ് ഓണ്‍ലൈനായി വിചാരണ ക്ലാസ് നല്‍കുന്നത്. അവബോധ ക്ലാസ് ലൈവായി എല്ലാ ജയില്‍ അന്തേവാസികള്‍ക്കും എത്തിക്കാന്‍ വിഡിയോ സംവിധാനം ഒരുക്കും.വിഡിയോ സംവിധാനം ഇല്ലാത്ത ജയിലുകളില്‍ നിലവിലുള്ള ‘പബ്ലിക് അഡ്രസ് സിസ്റ്റം’ ഇതിനായി ഉപയോഗപ്പെടുത്തും.
ജയില്‍ വകുപ്പിന്റെ ഫേസ്ബുക്ക് ലൈവിലുള്ള ക്ലാസ് സൗകര്യപ്രദമായ സമയത്ത് അന്തേവാസികള്‍ക്ക് കാണാനും അവസരമൊരുക്കും. ജയില്‍ വകുപ്പിന് കീഴിലെ ഓഫിസുകളില്‍നിന്നും ജയിലുകളില്‍നിന്നും ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കേണ്ടവരുടെ എണ്ണം തിരിച്ചുള്ള പട്ടികയും ജയില്‍ വകുപ്പ് ആസ്ഥാനത്തെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്. സന്തോഷ് പുറത്തിറക്കിയിട്ടുണ്ട്. ക്ലാസിലെ കോവിഡ് നിയന്ത്രണം, ഹോം ക്വാറന്റീന് എന്നിവ സംബന്ധിച്ച സന്ദേശം എല്ലാ തടവുകാരിലും ജീവനക്കാരിലും എത്തിയെന്ന് ഉറപ്പാക്കേണ്ട ചുമതല മേഖല ഡി.ഐ.ജിമാര്‍ക്കാണ്.
















