കോയമ്പത്തൂർ:ബൈക്കിൽ ഷാൾ കുരുങ്ങി റോഡിൽ വീണ് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം.അന്നൂർ വടക്കല്ലൂർ സുബ്രഹ്മണിയുടെ മകൾ ദർശനയ്‌ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.അസുഖം ബാധിച്ചതിനെ തുടർന്ന് ദർശനയെ അമ്മ അയൽക്കാരന്റെ ബൈക്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു. തിരികെ വരും വഴിയാണ് അപകടം സംഭവിച്ചത്.ബൈക്കിൽ നടുക്കിരുന്ന് സഞ്ചരിച്ച ദർശന കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ ബൈക്കിന്റെ പിൻചക്രത്തിൽ കുടുങ്ങുകയായിരുന്നു. റോഡിൽ തെറിച്ച് വീണ ദർശന തല കഴുത്തിൽ നിന്ന് വേർപെട്ടാണ് മരിച്ചത്.