പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. ചംകൗർ സാഹിബ്, ഭദൗർ മണ്ഡലങ്ങളിൽ നിന്നാണ് ഛന്നി മത്സരിക്കുക. മൂന്നാംഘട്ടത്തില്‍ എട്ട് സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
2007ൽ ആദ്യമായി എം.എൽ.എ ആയപ്പോൾ ചന്നി തെരഞ്ഞെടുക്കപ്പെട്ടത് ചംകൗർ സാഹിബ് മണ്ഡലത്തിൽ നിന്നായിരുന്നു. ക്യാപ്റ്റൻ അമരീന്ദർ സിങ് മന്ത്രിസഭയിൽ മന്ത്രിയായും 2015-16 കാലഘട്ടത്തിൽ പ്രതിപക്ഷനേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.