ചണ്ഡിഗഡ്: പഞ്ചാബില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. ചംകൗർ സാഹിബ്, ഭദൗർ മണ്ഡലങ്ങളിൽ നിന്നാണ് ചന്നി മത്സരിക്കുക.
2007ൽ ആദ്യമായി എം.എൽ.എ ആയപ്പോൾ ചന്നി തെരഞ്ഞെടുക്കപ്പെട്ടത് ചംകൗർ സാഹിബ് മണ്ഡലത്തിൽ നിന്നായിരുന്നു. അമരീന്ദർ സിങ് രാജിവെച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായത്.
ക്യാപ്റ്റൻ അമരീന്ദർ സിങ് മന്ത്രിസഭയിൽ മന്ത്രിയായും 2015-16 കാലഘട്ടത്തിൽ പ്രതിപക്ഷനേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പഞ്ചാബില്‍ ഫെബ്രുവരിന് 20ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ.