കണ്ണൂർ : മൃഗാസ്പത്രികളിൽ വേണ്ടത്ര ഡോക്ടർമാരില്ലാത്തതിനാൽ കൃഷിക്കാർ ബുദ്ധിമുട്ടുന്നു. ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നത് മലയോര മേഖലകളിലെ ക്ഷീരകർഷകരാണ്.
ജില്ലാ മൃഗാസ്പത്രിയടക്കം ജില്ലയിലെ 90 ക്ലിനിക്കുകളിൽ വേണ്ടത് 105 ഡോക്ടർമാർ. നിലവിലുള്ളത് 79 പേർ. ഒഴിവുകളുടെ എണ്ണം 26.ഇരിട്ടി, ഉളിക്കൽ, കാക്കയങ്ങാട്, തില്ലങ്കേരി എന്നീ എന്നി മൃഗാസ്പത്രികളിലൊന്നും ഡോക്ടർമാരില്ല.
ചിലർക്ക് രണ്ട് മൃഗാസ്പത്രികളുടെ അധികച്ചുമതല നൽകിയതിനാൽ ഒരിടത്തും കൃത്യമായി ജോലിചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.ജില്ലാ ആസ്പത്രിയിൽ ചികിൽസിക്കാൻ കൊണ്ടുവരുന്നതിൽ അധികവും പട്ടികളും പൂച്ചകളും പക്ഷികളുമായിരിക്കും. എന്നാൽ, മലയോരങ്ങളിൽ പശുക്കളും എരുമകളും പന്നികളുമായിരിക്കും. പശുക്കൾക്ക് പ്രവസസംബന്ധമായ പ്രശ്നങ്ങളുണ്ടാവുമ്പോഴാണ് ഡോക്ടർമാരുടെ സേവനം കിട്ടാതെ കൃഷിക്കാർ ഏറെ ബുദ്ധിമുട്ടുന്നത്.