പുതുക്കാട് : ദേശീയപാതയിൽ മുപ്ലിയം റോഡിന് സമീപം നിയന്ത്രണംവിട്ട മിനിലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. ലോറിയുടെ ടയർ പൊട്ടിയതാണ് അപകടകാരണം.
ആർക്കും പരിക്കില്ല. ശനിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം. ആലുവയിൽനിന്ന് പാലക്കാട്ടേയ്ക്ക് പോയിരുന്ന ലോറിയാണ് മറിഞ്ഞത്. പുതുക്കാട് പോലീസ് സംഭവ സ്ഥലത്തെത്തി.