ശ്രീനഗർ: ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു. 12 മണിക്കൂറിനിടെയാണ് അഞ്ച് ഭീകരരെ വധിക്കുന്നത്. ജയ്ഷെ മുഹമ്മദ് കമാൻഡർ സാഹിദ് വാനി ഉൾപ്പെടെയുള്ള ഭീകരരാണ് കൊല്ലപ്പെട്ടത്.അഞ്ചിൽ നാല് പേരും കൊല്ലപ്പെട്ടത് പുൽവാമയിലെ നൈര പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ്. സംഭവത്തിൽ ഭീകരരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.മറ്റൊരു ഏറ്റുമുട്ടൽ നടന്നത് ബുഡ്ഗാമിലെ ക്രാരി-ഷരീഫ് ഏരിയയിലാണ്. ഇവിടെ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.