ഭോപ്പാൽ: പശുവിന്‍റെ മുന്നിൽ മൂത്രമൊഴിച്ചതിന് യുവാവിനെ മർദിച്ചു. മധ്യപ്രദേശിലെ രത്ലാം ജില്ലയിലാണ് സംഭവം. പശുവിന്‍റെ അടുത്ത് നിന്ന് മൂത്രമൊഴിച്ചതിന് സെയ്ഫുദ്ദീൻ പട്‌ലിവാല എന്നയാളെയാണ് സമീപ വാസിയായ വീരേന്ദ്ര റാത്തോഡ് മർദിച്ചത്.
സെയ്ഫുദ്ദീനെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സെയ്ഫുദ്ദീന്‍റെ പരാതി പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂത്രമൊഴിച്ചതിന് സെയ്ഫുദ്ദീൻ മാപ്പ് ചോദിച്ചിട്ടും റാത്തോഡ് മർദ്ദിക്കുകയായിരുന്നു. ഐപിസി സെക്ഷൻ 323 സ്വമേധയാ വേദനിപ്പിക്കൽ, 294 അശ്ലീല പ്രവർത്തനം, 506 ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.