ന്യൂഡൽഹി: ഞാനും നിങ്ങളെ പോലെ ഒരു സജീവ എൻസിസി കേഡറ്റായിരുന്നുെവന്ന് വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്ന് എൻസിസിയിൽ നിന്നും ലഭിച്ച പരിശീലനങ്ങൾ ഞാൻ പഠിച്ച പാഠങ്ങളും രാജ്യത്തോടുള്ള എൻ്റെ കടമ നിറവേറ്റുന്നതിൽ ഇന്നെനിക്ക് കരുത്തായെന്നും അദ്ദേഹം എൻസിസി കേഡറ്റുകളായ വിദ്യാർഥികളോട് പറഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപത്തോടനുബന്ധിച്ച് ന്യൂഡൽഹി കരിയാപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന റാലിയെ അബിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൻ്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
75-ാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന വേളയിൽ എൻസിസി റാലി നടത്തിയതിൽ സന്തോഷമുണ്ടെന്നും സജീവ കേഡറ്റായി മുമ്പ് എൻസിസിയിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. എല്ലാ വർഷവും ജനുവരി 28നാണ് റിപ്പബ്ലിക് ദിന സമാപന ചടങ്ങുകൾ നടക്കുക.
ആർമി ആക്ഷൻ, സ്ലിറ്ററിംഗ്, മൈക്രോലൈറ്റ് ഫ്ലൈയിംഗ്, പാരാ പൈലിംഗ്, മറ്റ് സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിലെ എൻസിസി കേഡറ്റുകളുടെ കഴിവുകൾ പ്രധാനമന്ത്രി വീക്ഷിച്ചു. മികച്ച എൻസിസി കേഡറ്റുകൾക്ക് പ്രധാനമന്ത്രി മെഡലുകൾ സമ്മാനിച്ചു.