ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ കേസ് പരിഗണന വിഷയങ്ങളില്‍ ഉന്നതതലയോഗത്തില്‍ തീരുമാനം. നാല് വിഷയങ്ങളില്‍ വാദം നടത്താന്‍ കേരളവും തമിഴ്നാടും യോജിച്ചു. റൂൾ കർവ്, ഗേറ്റ് ഓപറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ, മേൽനോട്ട സമിതിയുടെ പ്രവർത്തനം എന്നീ വിഷയങ്ങളിൽ വാദം നടത്താനാണ് ധാരണ. വിയോജിപ്പുളള വിഷയങ്ങള്‍ കോടതിയെ അറിയിക്കും.
അതേസമയം, സുരക്ഷ അടക്കമുള്ള വിയോജിപ്പുള്ള വിഷയങ്ങള്‍ പ്രത്യേകം കോടതി അറിയിക്കാനും തീരുമാനമായി. കേരളത്തിലെയും തമിഴ്നാട്ടിലെയും അഭിഭാഷകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ കേന്ദ്ര പ്രതിനിധി യോഗത്തില്‍ പങ്കെടുത്തില്ല. ഫെബ്രുവരി രണ്ടാം വാരം അന്തിമവാദം ആരംഭിക്കാനിരിക്കെ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് പരിഗണന വിഷയങ്ങളില്‍ തീരുമാനമെടുത്തത്.