മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ബ്രോ ഡാഡി’ വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്. മികച്ചൊരു എന്റർടെയ്നർ ആണ് ചിത്രമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇപ്പോഴിതാ ജൂഡ് ആന്റണി പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
“ബ്രോ ഡാഡി, മികച്ച ഒരു എൻറർടെയ്‍നർ ആണ്. ചിത്രം ശരിക്കും ആസ്വദിച്ചു. ലാലേട്ടൻ, രാജു, മീന ചേച്ചി, കനിഹ, ജഗദീഷേട്ടൻ, കല്യാണി, മല്ലികാമ്മ, സൗബിൻ, എല്ലാത്തിലുമുപരി ലാലു ചേട്ടൻ എല്ലാവരുടെയും മികച്ച പ്രകടനങ്ങളുമായിരുന്നു. ഈ വിജയത്തിന് അഭിനന്ദനങ്ങൾ പ്രിയ രാജു”, ജൂഡ് ആൻറണി ഫെയ്സ്ബുക്കിൽ കുറിച്ചു. കുറിപ്പിന് പൃഥ്വിരാജ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fjudeanthanyjoseph%2Fposts%2F10160186680915799&show_text=true&width=500
ഇതുകൂടാതെ മോഹൻലാലിനൊപ്പമുള്ള ചിത്രവും ജൂഡ് പങ്കുവച്ചിട്ടുണ്ട്. “ബ്രോ ഡാഡിയുടെ കൂടെ… ഞാന്‍ എപ്പോഴും കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച സൂപ്പര്‍ ആക്ടര്‍. ഇത്രയും മികച്ച ഒരു മനുഷ്യന്‍, മികച്ച നടന്‍/സംവിധായകന്‍” എന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fjudeanthanyjoseph%2Fposts%2F10160186952480799&show_text=true&width=500
അതേസമയം, ചിത്രത്തില്‍ എല്ലാവരും എടുത്തു പറയുന്ന പ്രകടനം ലാലു അലക്‌സിന്റേതാണ്. കുര്യനായി ലാലു അലക്‌സ് ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ചു എന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ഒരു ഇടവേളക്ക് ശേഷം ലഭിച്ച മുഴുനീള കഥാപാത്രം ഗംഭീരമാക്കാന്‍ ലാലു അലക്‌സിന് സാധിച്ചുവെന്നും അഭിപ്രായമുണ്ട്.
ജനുവരി 26നാണ് ബ്രോ ഡാഡി ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പുറത്തിറങ്ങിയത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ഇരുവർക്കും പുറമേ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, കനിഹ, ജഗദീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിൻ്റെ നിർമാണം.