കൊച്ചി നഗരവാസികള്‍ നേരിടുന്ന കൊതുകു ശല്യത്തില്‍ ശബ്ദം ഉയര്‍ത്തി നടന്‍ വിനയ് ഫോര്‍ട്ട്. കൊച്ചി കോര്‍പ്പറേഷനെ വിമര്‍ശിച്ചുകൊണ്ടാണ് വിനയ് പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്.
‘ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതരമായ പ്രശ്നം. ദയവായി ഞങ്ങളെ രക്ഷിക്കണേ’ എന്ന അടിക്കുറിപ്പോടെ രക്തം ഊറ്റിക്കുടിക്കുന്ന കൊതുകിൻ്റെ കാർട്ടൂൺ ചിത്രം വിനയ് ഫോർട്ട് പോസ്റ്റ് ചെയ്തു.
ജനങ്ങൾ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചിൻ കോർപ്പറേഷൻ. അധികാരികൾ കണ്ണു തുറക്കുക എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിൻ്റെ പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvinayforrt%2Fposts%2F485695542914903&show_text=true&width=500