നടൻ ടിനി ടോമിനെ മാസങ്ങളായി ഫോണിൽ വിളിച്ച് അസഭ്യം പറയുന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് പോലിസ് പിടികൂടിയത്. ഈ വിവരം പങ്കുവച്ചുകൊണ്ട് താരമൊരു വീഡിയോ ഷെയർ ചെയ്തിരുന്നു. ഷിയാസ് എന്ന് പേരുള്ള ഒരു യുവാവാണ് അറസ്റ്റിലായത്. അതിനു പിന്നാലെ നടനും മോഡലുമായ ഷിയാസ് കരീം ആണെന്ന തരത്തിലുള്ള പ്രചരണങ്ങളുണ്ടായി.
ഇപ്പോൾ തന്നെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയത് നടൻ ഷിയാസ് കരീം അല്ലെന്നും ഇക്കാര്യത്തിൽ ആരും തെറ്റിദ്ധരിക്കരുതെന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ടിനി ടോം. ഷിയാസ് എന്നൊരാളാണ് തന്നെ ശല്യപ്പെടുത്തിയിരുന്നതെന്ന് ടിനി പറഞ്ഞതോടെ നിരവധി പേര്‍ നടനും മോഡലുമായ ഷിയാസ് കരീമിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാനുള്ള ശ്രമം നടത്തിയിരുന്നു. അത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ടിനി ടോം സംഭവത്തില്‍ വ്യക്തതയുമായി രംഗത്തെത്തിയത്.
‘എന്നെ ഫോണില്‍ വിളിച്ച് ഒരാള് ചീത്ത പറഞ്ഞു. ആളുടെ പേര് ഷിയാസ് എന്നാണ്. അത് ഷിയാസ് കരീം അല്ല. ഷിയാസ് കരീം എൻ്റെ സഹോദരനാണ്. ആരും തെറ്റിദ്ധരിക്കരുത്.’–ലൈവ് വീഡിയോയിലൂടെ ടിനി വ്യക്തമാക്കി. ഷിയാസ് കരീമും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘അത് ഞാന്‍ അല്ല നിങ്ങള്‍ക്ക് ആള്‍ മാറി എന്നാണ് തോന്നുന്നത്’ എന്ന് കുറിച്ചു കൊണ്ടാണ് ടിനി ടോമിൻ്റെ വിശദീകരണ വീഡിയോ ഷിയാസ് പങ്കുവച്ചത്. അതേസമയം, മാനസിക പ്രശ്‌നമുള്ള ചെറിയ പയ്യന്‍ ആയതിനാല്‍ കേസ് പിന്‍വലിച്ചതായും ടിനി ടോം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fshiyaskareem2018%2Fvideos%2F645237833250866%2F&show_text=0&width=380