സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി നടൻ നാഗാർജുന രംഗത്ത്. ആ വാക്കുകൾ തന്റേത് അല്ലെന്നും വെറും അടിസ്ഥാനരഹിതമാണെന്നും താരം വ്യക്തമാക്കി.
‘സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മീഡിയയിലും സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അസംബന്ധവുമാണ്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു’, എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വിവാഹ മോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയാണെന്ന് നാഗാർജുന പറഞ്ഞതായാണ് കഴിഞ്ഞ ദിവസം വാർത്തകൾ വന്നത്. ‘നാഗ ചൈതന്യ അവളുടെ(സാമന്ത) തീരുമാനം അംഗീകരിക്കുകയായിരുന്നു. പക്ഷേ അവന്‍ എന്നെക്കുറിച്ച് വളരെ അധികം ആശങ്കാകുലനായിരുന്നു, ഞാന്‍ എന്ത് വിചാരിക്കും, കുടുംബത്തിന്റെ പ്രശസ്തിയ്ക്ക് ഇതുകാരണം കോട്ടം സംഭവിക്കില്ലേ തുടങ്ങിയ കാര്യങ്ങളെല്ലാം അവനെ അലട്ടി. ഞാന്‍ വിഷമിക്കുമെന്ന് കരുതി അവന്‍ എന്നെ ആശ്വസിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.