ദോഹ: കോഴിക്കോട് നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ താമസസ്ഥലത്ത് ഷോക്കേറ്റ് മരിച്ചു. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർ ലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ (28) ആണ് മരിച്ചത്. ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്.
ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വീട്ടിലെ കുളിമുറിയില്‍ വച്ച് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറെ സമയമായിട്ടും കുളിമുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ മരിച്ചുകിടക്കുകയായിരുന്നു.
കുളിമുറിയിലെ വാട്ടര്‍ ഹീറ്ററില്‍നിന്ന് ഷോക്കേറ്റതാണെന്നാണ് ലഭ്യമായ വിവരം. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. തുടര്‍നടപടികള്‍ക്കായി കെഎംസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. മക്കള്‍ : അദാന്‍ മുഹമ്മദ് സഹീര്‍, ഐദ ഖദീജ, ഐദിന്‍ ഉസ്മാന്‍.
















