കുവൈത്ത് സിറ്റി: കുവൈത്ത് ഉപപ്രധാനമന്ത്രി ഡോ.മുഹമ്മദ് അബ്ദുല്ലതീഫ് അല്‍ ഫാരിസുമായി ഇന്ത്യൻ സ്ഥാനപതി സിബി ജോര്‍ജ് കൂടിക്കാഴ്ച്ച നടത്തി.ഇന്ത്യന്‍ എന്‍ജിനിയര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പ്രവാസികളുമായി ബന്ധപ്പെട്ടുള്ള മറ്റ് കാര്യങ്ങളും ചര്‍ച്ചയിൽ ഉൾപ്പെട്ടിരുന്നു.
വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.എണ്ണ, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടന്നു.
















