കൊച്ചി: കേരളത്തിന്റെ സില്‍വര്‍ ലൈൻ പദ്ധതിക്കെതിരെ ഡിപിആര്‍ കത്തിച്ച് കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിക്ഷേധം. ഇന്നലെ രാത്രി 7 മണിക്കാണ് വീടുകൾക്ക് മുന്നില്‍ നാട്ടുകാര്‍ കൂട്ടം കൂടി ഡിപിആര്‍ കത്തിച്ചിരിക്കുന്നത്. പദ്ധതിക്കായി ഇട്ട മുഴുവന്‍ സര്‍വെ കല്ലുകളും പത്തുദിവസത്തിനകം പിഴുതു മാറ്റാനും സമരക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്.
കെ റെയില്‍ കടന്നുപോകാനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുദ്ദേശിക്കുന്ന മുഴുവനിടങ്ങളിലെയും ആളുകളാണ് ഓരോ വീട്ടിലും ഡിപിആര്‍ കത്തിച്ച് പ്രതിക്ഷേധം രേഖപ്പെടുത്തിയത്. കെ റെയില്‍ വിരുദ്ധസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം. വലിയ പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നതും നിരവധി പേര്‍ക്ക് കിടപ്പാടം നടഷ്ടപെടുന്നതുമായി പദ്ധതി നടപ്പിലാക്കരുതെന്നാണ് ഇവുടെ ആവശ്യം. തിരുവനന്തപുരം മുതല്‍ കാസര്കോഡുവരെയുള്ള പദ്ധതി പ്രദേശത്തെ ആയിരകണക്കിന് കുടുംബങ്ങള്‍ രാത്രിയില്‍ നടന്ന പ്രതിക്ഷേധത്തില്‍ പങ്ക് എടുക്കുയും ചെയ്തു.