ന്യൂഡൽഹി: ഇന്ത്യയുടെ വാക്സിനേഷൻ ഡ്രൈവിന് നൽകുന്ന എല്ലാവിധ സഹകരണങ്ങളും തുടരുമെന്ന് ഐക്യരാഷ്ട്രസഭ. ഇന്ത്യയിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പിനെ ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ വാക്സിനേഷൻ ഡ്രൈവ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ദുജാറിക് വിശേഷിപ്പിച്ചത്.
രാജ്യത്തെ 60 കോടിയോളം ജനങ്ങളിലേക്ക് വാക്സിൻ എത്തിച്ചതായും അദ്ദേഹം പറഞ്ഞു. യുഎന്നിന്റെ പ്രതിദിന മാദ്ധ്യമസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയുടെ ഇന്ത്യൻ കോർഡിനേറ്റർ ഷോംബി ഷാർപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നത് തുടരുമെന്ന് അദ്ദേഹം അറിയിച്ചു.