തൃശൂർ: ചിമ്മിനി കാട്ടില്‍ അവശനിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി. മൂന്ന് ദിവസം പ്രായമുള്ള ആനക്കുട്ടിയെ ഇന്ന് രാവിലെയാണ് കാടിനുള്ളില്‍ നിന്നും വനപാലകര്‍ കണ്ടെത്തിയത്.
കണ്ടെത്തുമ്പോള്‍ നടക്കാനാകാത്ത അവസ്ഥയിലായിരുന്നു ആന. വനപാലകര്‍ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് വെറ്റിനറി സര്ജന് സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്കി.
കുട്ടിയാനയ്ക്ക് മോശം ആരോഗ്യസ്ഥിതി ആകാം മറ്റ് ആനകള്‍ ഉപേക്ഷിച്ച് പോകാന്‍ കാരണമെന്ന് നിഗമനം. അല്ലെങ്കില്‍ കൂട്ടംതെറ്റിയതാകാനും സാധ്യതയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. പൂര്ണ് ആരോഗ്യസ്ഥിതിയിലെത്തിയാല് വആനക്കുട്ടിയെ കാട്ടിലേക്ക് വിടാമെന്ന് കരുതുന്നതായി വനപാലകര്‍ അറിയിച്ചു.