തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്കോപൈലറ്റുമാരുടെ (Loco pilots) കുറവ് തീവണ്ടി ഗതാഗതത്തെ പ്രതിസന്ധിയിലാക്കുന്നു. ലോക്കോപൈലറ്റുമാരുടെ കുറവ് ദീര്‍ഘ ദൂര വണ്ടികളെ വരെ ബാധിച്ചു. ദക്ഷിണ റെയില്‍വേയില്‍ പൊതുവേയും പാലക്കാട്, തിരുവന്തപുരം ഡിവിഷനുകളിലും തീവണ്ടി ഓടിക്കാന്‍ ആവശ്യത്തിന് ലോക്കോ പൈലറ്റുമാരില്ലാത്ത സാഹചര്യമുള്ളത്.
നൂറ് ലോക്കോ പൈലറ്റുമാരെ ആവശ്യമുണ്ടെങ്കില്‍ 130 പേരെയെങ്കിലും നിയമിക്കണമെന്നാണ് ചട്ടം. അവധി, പരിശീലനം എന്നിവ പരിഗണിച്ചാണിത്. കോവിഡ് കാലം കൂടി ആയതോടെ പ്രതിസന്ധി രൂക്ഷമാണ്. ഒഴിവുകള്‍ നികത്താതെ ഗുഡ്സ് തീവണ്ടികളിലെ ലോക്കോപൈലറ്റുമാരെ പാസഞ്ചര്‍ വണ്ടികളിലേക്ക് മാറ്റുന്ന സാഹചര്യവും ഉണ്ട്.

















