ഒമാന്‍:മനാമ പള്ളികളില്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി പുതിയ ഉത്തരവിറക്കി.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലിഫയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംയുക്ത സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.ചില മാനദണ്ഡങ്ങൾ പരിമിതപ്പെടുത്തിയാണ് ഉത്തരവ്.
നേരത്തെയുള്ളത് പോലെ തന്നെ നമസ്കാരം നിര്‍വഹിക്കാന്‍ ഇനി മുതല്‍ സാധിക്കും.സാമൂഹിക അകലം പാലിക്കേണ്ടതില്ല. എന്നാല്‍ മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. പച്ച, മഞ്ഞ ഷീല്‍ഡുള്ളവര്‍ക്ക് പള്ളിയില്‍ വരാവുന്നതാണ്.മഞ്ഞ ഷീല്‍ഡുള്ളവര്‍ സ്വന്തമായി നമസ്കാര പടം കൊണ്ടു വരേണ്ടതുണ്ട്. പച്ച ഷീല്‍ഡുള്ളവര്‍ക്ക് ഇത് നിര്‍ബന്ധമില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നമസ്കാരത്തിന് ശേഷം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനോ കഴിച്ചു കൂട്ടുന്നതിനോ വിരോധമില്ല.പള്ളികളുടെ പുറം ഭാഗങ്ങളില്‍ പച്ച ഷീല്‍ഡുള്ളവര്‍ക്കും മഞ്ഞ ഷീല്‍ഡുള്ളവര്‍ക്കുമെല്ലാം നമസ്കാരം നിര്‍വഹിക്കാവുന്നതാണ്. കോവിഡ് പ്രതിരോധ സമിതിയും ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സിലും ചര്‍ച്ച ചെയ്ത നിര്‍ദേശത്തിന് സംയുക്ത സമിതി അംഗീകാരം നല്‍കുകയായിരുന്നു