കോവിഡ് കണക്കുകൾ ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ വലിയ ജാഗ്രത വേണമെന്നാണ് കേന്ദ്രവും കേരള സർക്കാരും ദിവസേന അറിയിച്ചിരിക്കുന്നത്. പലവിധ വകഭേദങ്ങളിൽ വരുന്ന കോവിഡിനെ ഇനിയും പിടിച്ചു കെട്ടാൻ ആരോഗ്യമേഖലക്ക് കഴിഞ്ഞിട്ടില്ല.ആ അവസരത്തിലാണ് കേരള സർക്കാരും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി ജാഗ്രത നിർദ്ദേശങ്ങൾ ജനങ്ങളിലെക്കെത്തിക്കാൻ തയ്യാറായത്.
ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത് എൻഎച്എം – മുമായി സഹകരിച്ചു തിരുവനന്തപുരം ഡിപിഐയിൽ പ്രവർത്തിച്ചു വരുന്ന ടെൻ പോയിന്റ് മീഡിയയുടെ പുതിയ കോവിഡ് ജാഗ്രത വീഡിയോയാണ്. വാക്‌സിൻ എടുക്കണമെന്നും എസ്എംഎസ് (സോപ്പ് , മാസ്ക് ,സാനിറ്റൈസർ) പാലിക്കണമെന്നും വീഡിയോയിലൂടെ ബോധവൽക്കരണം നടത്തുകയാണ് സർക്കാരിനൊപ്പം ടെൻ പോയിന്റ് മീഡിയയും.
ബേസിൽ ജോസഫിന്റെയും ടോവിനോയുടെയും പുതിയ ചിത്രമായ മിന്നൽ മുരളിയിലെ ” തീ മിന്നൽ ” പാട്ടിന്റെ പാരഡിക്കൊപ്പം ചുവടുവെച്ചാണ് “മിന്നൽ വാക്‌സിൻ” ഈ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വയറലായ വീഡിയോ ഇതിനോടകം ബേസിൽ ജോസഫടക്കം നിരവധിപ്പേരാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ അവസാനം കോറോണയെ നശിപ്പിക്കുന്ന വാക്‌സിനേയും കാണുവാൻ സാധിക്കും