തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി.
തീയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും. കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമേ നടത്തു. ബാക്കി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റും.
സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾ പാടില്ല. മരണം, വിവാഹം ചടങ്ങുകളിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാവു. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്താം. ഹാജര്‍ കുറഞ്ഞാല്‍ ക്ലാസുകള്‍ അടയ്ക്കാം. 40 ശതമാനത്തില്‍ കൂടുതല്‍ രോഗബാധിതരുണ്ടായാലും സ്കൂളുകള്‍ അടയ്ക്കാമെന്നും നിർദേശത്തിൽ പറയുന്നു.
സി കാറ്റഗറിയിൽ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. എട്ട് ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം , തൃശ്ശൂർ , എറണാകുളം, വയനാട്, ഇടുക്കി പാലക്കാട് ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റഗറിയിലുള്ളത്. ഇന്ന് ചേർന്ന കൊവഡ് അവലോകന യോഗത്തിലാണ് തീരുമാനം.