മലയാളികളുടെ ഇഷ്ട്ട നായികമാരിൽ ഒരാളായ മീര ജാസ്മിൻ ആറ് വർഷങ്ങൾക്കു ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുകയാണ്. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ‘മകൾ’ എന്ന ചിത്രത്തിൽ നായികയായാണ് താരത്തിൻ്റെ മടങ്ങിവരവ്. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ സാന്നിധ്യമറിയച്ച താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
മുംബൈയിലെ സെലിബ്രിറ്റ് ഫോട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾക്കു പിന്നിൽ. തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങൾ പങ്കുവച്ചത്. റിപ്ഡ് ജീൻസും വെള്ള ഷർട്ടുമാണ് വേഷം. ‘മകൾ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് അടുത്തിടെ പൂർത്തിയായിരുന്നു. 2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.