രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയിട്ട് ഏതാണ്ട് 10 മാസങ്ങളാകുന്നു . ഇപ്പോഴും ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും സാംസ്കാരിക സ്ഥാപനങ്ങളിലേയും പുനഃസംഘടന പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല .
കേരളത്തിലെ പ്രമുഖ സാംസ്കാരിക സ്ഥാപനമായ സാഹിത്യ അക്കാദമി ഇതുവരെയും പുനഃസംഘടിപ്പിച്ചിട്ടില്ല . കാലാവധി പൂർത്തിയാകും മുൻപ് തന്നെ പ്രസിഡന്റും സെക്രട്ടറിയും സ്ഥാനം ഒഴിയാൻ തയ്യാറായി എന്നാണ് അറിയുന്നത്. അക്കാഡമിയുടെ ചെയർമാൻ നിയമനം തുടക്കം മുതൽ തന്നെ വിവാദത്തിൽ എത്തി..ലളിത കലാ അക്കാഡമിയുടെ നിയമനകളുംകലാകാരന്മാർക്കിടയിൽ വലിയ എതിർപ്പുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സ്ഥാപനത്തിന്റെ പ്രധാന ചുമതലയിൽ കലാകാരൻമാരെ നിയമിക്കുന്നില്ല എന്ന പ്രതിഷേധം ചിത്രകാരികൾ ഉയർത്തിയിരിക്കുകയാണ്.ചലച്ചിത്ര ആക്കാദമിയിലെ ചെയർമാൻ നിയമനവും വിമർശന വിധേയമായി.ഒരു അക്കാഡമിക് സ്ഥാപനമായ ചലച്ചിത്ര അക്കാഡമിയിൽ ഒരു വാണിജ്യ സിനിമ സംവിധായകനെ നിയമിച്ചതിനോടാണ് എതിർപ്പ് ഉണ്ടായിരിക്കുന്നത് .ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പോലെയുള്ള സ്ഥാപങ്ങളിൽ ചുമതലക്കാരെ നിയമിച്ചെങ്കിലും അതിന്റെ ഓർഡർ ഇതുവരെയും പുറത്ത് വന്നിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത് . മുൻപിരുന്ന പല ഇടതുപക്ഷ സർക്കാരുകളും ഇത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങളെ വളരെ ഗൗരവത്തോടെ ആണ് കണ്ടിരുന്നത്.
പുരോഗമന കലാ സാഹിത്യാ സംഘത്തിന്റെയും മറ്റ് ഇടതുപക്ഷവും സാസ്കാരിക പ്രസ്ഥാനങ്ങളുടെയും നിർദേശങ്ങൾ ഗൗരവമായി പരിഗണിച്ചാണ് നിയമനങ്ങൾ നാടത്തിയിരുന്നത്. പക്ഷേ ഇത്തവണ അതുണ്ടായില്ല എന്ന് മനസ്സിലാക്കുന്നു .എന്തായാലും അക്കാദമി നിയമനങ്ങൾ ഇടതുപക്ഷ സർക്കാരിന്റെ കളങ്കമായി തീരുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് മറ്റൊരു കാര്യം കൂടി ചൂണ്ടി കാണിക്കേണ്ടതുണ്ട്. കവി റഫീഖ് അഹമ്മദിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുകയാണ് .കെ റയിലിനെ എതിർത്തുകൊണ്ട് കവിതയെഴുതിയതിനാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത് .കെ റെയിലിനെതിരെ നിരവധി എഴുത്തുകാരും ബുദ്ധിജീവികളും പ്രതികരിച്ചിട്ടുണ്ട് .എന്നാൽ അവരൊന്നും നേരിടാത്ത പ്രതിരോധമാണ് കവി എപ്പോൾ അനുഭവിക്കുന്നത് .ആവിഷ്കാര സ്വാതന്ത്രത്തെ കുറിച്ച് വാചാലരാകുന്നവരും ഫാസിസത്തിന് എതിരെ സംസാരിക്കുന്നവരുമാണ് ഇത്തരം സൈബർ ആക്രമണം നടത്തുന്നത് എന്നുള്ളത് ഖേദകരമാണ് .ഇത് പ്രതിഷേധിക്കേണ്ട നടപടിയാണ് . കവിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടതുമാണ്.