മൂത്ത സഹോദരന് പിറന്നാൾ ആശംസകൾ നേർന്നുള്ള നടി മീര ജാസ്മിന്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
‘എൻ്റെ ഭാഗ്യമായ, മൂത്ത സഹോദരൻ്റെ ജന്മദിനമായിരുന്നു. താങ്കളുടെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിയ്ക്കും വേണ്ടി ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. സ്‌നേഹം, ജോയ് മോന്‍ കുട്ടാ’- മീര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഈ അടുത്താണ് മീര ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങിയത്. ജോയ് മോനൊപ്പമുള്ള പഴയകാല ചിത്രവും മീര ഇതോടൊപ്പം പങ്കുവച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന ചിത്രത്തിലാണ് മീരയിപ്പോള്‍ വേഷമിടുന്നത്.
ജയറാമാണ് ചിത്രത്തിലെ നായകന്‍. 2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു. മീരയുടെ സഹോദരിയായ ജെനിയും സിനിമാ താരമാണ്.