Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘വൈ ഐ കിൽഡ് ഗാന്ധി’; സിനിമ നിരോധിക്കണമെന്ന് കോൺഗ്രസ്

Web Desk by Web Desk
Jan 24, 2022, 10:00 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുംബൈ: റിലീസിനൊരുങ്ങുന്ന ‘വൈ ഐ കിൽഡ് ഗാന്ധി’ എന്ന ചിത്രം നിരോധിക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നേതാക്കൾ കത്തയച്ചു. ജനുവരി 30ന് ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.  ഗാന്ധിജിയുടെ ഘാതകനെ നായകനായി ചിത്രീകരിച്ചാൽ അത് അംഗീകരിക്കാനാവില്ല.

ഗാന്ധിജിയിലൂടെയും അദ്ദേഹത്തിൻ്റെ പ്രത്യയശാസ്ത്രത്തിലൂടെയുമാണ് നമ്മുടെരാജ്യം അറിയപ്പെടുന്നത്. ഗാന്ധിജിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രത്തെ എതിർക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോളെ പറഞ്ഞു. അമോൽ കോൽഹെ ഈ ചിത്രത്തിൽ ഗോഡ്‌സെയുടെ വേഷത്തിലെത്തുന്നതിനെയും പട്ടോളെ വിമർശിച്ചു.

കോൽഹെ നടനാണെങ്കിലും ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട ഒരു പാർട്ടിയുടെ പാർലമെന്റേറിയൻ കൂടിയാണ്. കലാകാരന് ലഭ്യമായ സ്വാതന്ത്ര്യം അദ്ദേഹം ദുരുപയോഗംചെയ്തു എന്നത് ദൗർഭാഗ്യകരമാണ്. ഗോഡ്‌സെയെ നായകനായി അവതരിപ്പിക്കാൻ ശ്രമിച്ച് അദ്ദേഹം ഒരു മോശം മാതൃകയാവുകയാണെന്ന്‌ പട്ടോളെ പറഞ്ഞു. സിനിമയ്ക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.  

സിനിമ റിലീസ് ചെയ്താൽ, അത് തെറ്റായ സന്ദേശമായിരിക്കും നൽകുന്നതെന്നും 1948 ജനുവരി 30-ന് നടന്ന ക്രൂരകൃത്യത്തിൻ്റെ പ്രദർശനം രാജ്യത്തെ മുഴുവൻ ഞെട്ടിക്കുമെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു. ഗാന്ധിയുടെ ചരമവാർഷികദിനമായ ജനുവരി 30-നാണ് 45 മിനിറ്റ് ദൈർഘ്യമുള്ള ‘വൈ ഐ കിൽഡ് ഗാന്ധി’ ഒടിടിയിൽ റിലീസ് ചെയ്യുന്നത്.

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ‘വൈ ഐ കിൽഡ് ഗാന്ധി’. എൻ സി പി നേതാവും നടനുമായ അമോൽ കോൽഹെയാണ് ഗോഡ്സെയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ഇദ്ദേഹത്തിനെതിരെ നേരത്തെ തന്നെ പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ, താൻ ഗാന്ധിയൻ ചിന്തകളിൽ ഉറച്ചു വിശ്വസിക്കുന്ന ആളാണെന്നും ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നില്ലെന്നും അമോൽ പറഞ്ഞു.

ഷിരൂരിൽനിന്നുള്ള എംപിയും ജനപ്രിയ ടെലിവിഷൻ നടനുമാണ് അമോൽ കോൽഹെ. ജനപ്രിയ ടെലിവിഷൻ സീരിയലുകളിൽ ഛത്രപതി ശിവജി മഹാരാജിൻ്റെയും മകൻ സംഭാജി മഹാരാജിൻ്റെയും വേഷങ്ങൾ അവതരിപ്പിച്ച് പ്രശസ്തനായ നടനുമാണ് കോൽഹെ. കോൽഹെക്കെതിരേ വിമർശനവുമായി മഹാരാഷ്ട്രമന്ത്രിയും എൻ സി പി നേതാവുമായ ജിതേന്ദ്ര അവ്ഹാദ് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. എന്നാൽ അമോൽ കോൽഹെയെ അനുകൂലിക്കുന്ന നിലപാടാണ് എൻ സി പി നേതാവ് ശരദ് പവാർ, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവർ എടുത്തത്.

കോൽഹെ ഒരു നടനെന്നനിലയിൽ മാത്രമാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നതെന്നും മഹാത്മാഗാന്ധിയുടെ ഘാതകൻ്റെ പ്രത്യയശാസ്ത്രത്തിൽ അദ്ദേഹം വ്യക്തിപരമായി വിശ്വസിക്കുന്നില്ലെന്നും ശരദ് പവാർ പറഞ്ഞു. ഈവേഷം ചെയ്യുമ്പോൾ കോൽഹെ എൻ സി പി യിൽ ഉണ്ടായിരുന്നില്ല. ഒരു കലാകാരനെന്ന നിലയിൽ അദ്ദേഹം ആ വേഷം സ്വീകരിച്ചു. അതിനർഥം അദ്ദേഹം ഗാന്ധിവിരുദ്ധനാണെന്നല്ല – ശരദ് പവാർ പറഞ്ഞു. 

ReadAlso:

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാ കുന്ന വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് പതിന്നാലിന്

ബ്ലാക്ക് കോമഡി ത്രില്ലര്‍ ‘പരിമള ആന്‍ഡ് കോ’ ഒടിടി റിലീസിനൊരുങ്ങുന്നു

ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന “അരൂപി” ജൂലായ് 3ന്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി: ഇന്ന് തിയ്യറ്ററുകളിൽ എത്തുന്നു

അപ്പാനി ശരത് തകർത്ത് ‘അനന്തൻ കാട്, രണ്ടാം വരാം പ്രദർശനം തുടങ്ങി

ഞാൻ അദ്ദേഹത്തോട് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, 2017- ലാണ് ഈ ചിത്രത്തിൽ അഭിനയിച്ചതെന്നാണ് കോൽഹെ പറഞ്ഞത്. ഒരു കലാകാരനെന്ന നിലയിലാണ് അദ്ദേഹം ആ വേഷം സ്വീകരിച്ചത്. അദ്ദേഹം 2019-ലാണ് എൻ സി പിയിൽ അംഗമാകുന്നത്. അതിനുശേഷം അദ്ദേഹം പുരോഗമന പ്രത്യയശാസ്ത്രം സ്വീകരിച്ചു. എൻ സി പിയുടെ പ്രത്യയശാസ്ത്രമനുസരിച്ച് പൊതു-സാമൂഹിക ജീവിതത്തിൽ പാർട്ടിക്കൊപ്പം എല്ലാ പരിപാടികളിലും പങ്കെടുക്കുന്നുണ്ട് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. 

പാർട്ടി സഹപ്രവർത്തകനായ ജിതേന്ദ്ര അവ്ഹാദ് കോൽഹെയെ വിമർശിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ജിതേന്ദ്ര പറയുന്നതിന് ഞാൻ ഉത്തരം പറയേണ്ടതില്ലെന്നും നിങ്ങൾക്ക് അദ്ദേഹത്തോട് അഭിപ്രായം ചോദിക്കാമെന്നുമാണ്’ അജിത് പവാർ പറഞ്ഞത്. കോൽഹെയെ പിന്തുണച്ച് ബോളിവുഡ് നടൻ നാനാപടേക്കറും രംഗത്തെത്തി.

‘അമോൽ കോൽഹെ ഒരു നടനാണ്, ഏതുവേഷം ചെയ്യണമെന്നത് അദ്ദേഹത്തിൻ്റെ വ്യക്തിസ്വാതന്ത്ര്യമാണ്’ നാനാ പടേക്കർ പറഞ്ഞു. 30 വർഷംമുമ്പ്, ഞാനും ഗോഡ്‌സെയുടെ വേഷംചെയ്തിട്ടുണ്ട്, അതിനർഥം ഞാൻ ഗോഡ്‌സെയെ പിന്തുണയ്ക്കുന്നുവെന്നാണോ. എന്തുകൊണ്ടാണ് ഞാൻ ഗോഡ്‌സെയുടെ വേഷം ചെയ്തത് എന്ന് നിങ്ങൾക്ക് എന്നോട് ചോദിക്കാമോ, അഭിനയമാണ് എൻ്റെ ഉപജീവനമാർഗം. ശിവാജി മഹാരാജിൻ്റെ വേഷം കോൽഹെ ചെയ്തപ്പോൾ എന്തിനാണ് ഈ വേഷം ചെയ്തതെന്ന് ആരും ചോദിച്ചില്ലല്ലോ- നാനാ പടേക്കർ പറഞ്ഞു.

Latest News

ക്ഷേത്രക്കൊള്ള: അയോധ്യ രാമന്റെ സമ്പത്ത് കട്ടവര്‍ ദിവസവും 8 ലക്ഷം രൂപവരെ അടിച്ചു മാറ്റി

മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് പുതിയ ഉപജീവന സാധ്യതകള്‍: കുടുംബശ്രീ സംസ്ഥാനതല ശില്‍പശാലയ്ക്ക് തുടക്കം

പോസ്റ്റില്‍ നോക്കി പോലീസുകാര്‍ ?: തലസ്ഥാനത്തെ ട്രാഫിക് പോലീസുകാര്‍ക്ക് പുതിയ ജോലി പോസ്റ്റുകളുടെ എണ്ണമെടുക്കല്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല; പ്രഖ്യാപിച്ച് കളക്ടര്‍

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies