ആലുവ: ശ്വാസകോശരോഗ വിദഗ്ധര്‍ ആസ്തമ രോഗികളില്‍ നടത്തിയ പഠനത്തിന് അന്താരാഷ്ട്ര പ്രശംസ ലഭിച്ചു.രാജഗിരി ആശുപത്രിയിലെ പള്‍മണറി മെഡിസിന് വിഭാഗം ഡോക്ടര്‍മാര്‍ രചിച്ച ഗവേഷണ പ്രബന്ധമാണ് അന്തര്‍ദേശീയ മെഡിക്കല്‍ ജേര്‍ണലുകളില്‍ സ്ഥാനം പിടിച്ചത്.
നിരവധി ദേശീയ അന്തര്‍ദേശീയ വേദികളില്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ രാജഗിരി ആശുപത്രി പള്‍മണറി വിഭാഗം തലവനും സീനിയര്‍ കണ്സല്ട്ടന്റുമായ ഡോ. വി.രാജേഷ് ക്ഷണിക്കപ്പെട്ടിരുന്നു.
അതിതീവ്ര ആസ്തമ ബാധിതരില്‍ ഇന്‍ഹേലറുകളും മറ്റ് മരുന്നുകളും ഫലം കാണാത്ത സാഹചര്യങ്ങളില്‍ ഒമാലിസുമാബ് ആന്റിബോഡി ചികിത്സ ഫലപ്രദമാകുന്നതായാണ് ഡോ. വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തിയത്.
പള്‍മണറി വിഭാഗം മേധാവി ഡോ. വി. രാജേഷിന്റെ നേതൃത്വത്തില്‍ ഡോ. ജ്യോത്സന അഗസ്റ്റിന്, ഡോ. ആര്. ദിവ്യ, ഡോ. മെല്‍സി ക്ലീറ്റസ് എന്നിവര്‍ ചേര്‍ന്നാണ് പ്രബന്ധം തയാറാക്കിയത്.