കോയമ്പത്തൂര്‍: ഫാക്ടറി ഗോഡൗണില്‍ കുടുങ്ങിയ പുലിയെ പിടികൂടി. കുനിയമുത്തൂരിലെ പഴയ ഫാക്ടറി ഗോഡൗണില്‍ കുടുങ്ങിയ പുലിയെ തമിഴ്നാട് വനംവകുപ്പാണ് കൂട്ടിലാക്കിയത്. നാലു ദിവസമായി പുലിയെ പിടികൂടാന്‍ വനംവകുപ്പ് ശ്രമം നടത്തിവരികയായിരുന്നു. കെട്ടിടത്തിനകത്തെ പുലിയുടെ ദൃശ്യം നേരത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പിടികൂടിയ പുലിയ ബന്ധിപ്പൂര്‍ വനത്തിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. നാല് ദിവസം മുന്‍പ് വാളയാറിന് 19 കിലോമീറ്റര്‍ അപ്പുറം കുനിയമുത്തൂരിലെ പഴയ ഫാക്ടറി കെട്ടിടത്തിനകത്ത് പുലിയെ കണ്ടെത്തിയത്.
സാനിറ്ററി ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിനകത്താണ് പുലി കയറിയത്. തുടര്‍ന്ന് ഗോഡൗണിലെ ഒരു വാതില്‍ തുറന്ന് അതിനടുത്ത് കൂട് സ്ഥാപിച്ചു. അഞ്ചോളം സിസിടിവി ക്യാമറകളും വനം വകുപ്പ് ഇവിടെ വെച്ചിരുന്നു. ഇതില്‍ പുലിയുടെ നീക്കങ്ങളെല്ലാം നിരീക്ഷിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പുലി കൂട്ടിനുള്ളില്‍ കുടുങ്ങിയത്.