‘മേപ്പടിയാൻ’ സിനിമയുടെ പോസ്റ്റർ സോഷ്യൽമീഡിയ വാളിൽ നിന്ന് പിൻവലിച്ചതിൻ്റെ പേരിൽ മജ്ഞുവാര്യർക്കെതിരെ ഉയർന്ന വിമർശനങ്ങളെ തള്ളി ഉണ്ണി മുകുന്ദൻ. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രചരിക്കുന്നത് അനാവശ്യ വാർത്തകളാണെന്നും റിലീസ് പോസ്റ്റുകൾ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നെന്നും അതിൽ ഒരു പ്രശ്നവുമില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു.
‘മേപ്പടിയാൻ’ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ചിത്രത്തിൻ്റെ ഒരു പോസ്റ്റർ മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പോസ്റ്റ് അപ്രത്യക്ഷമായതോടെ വിവാദങ്ങൾക്ക് വഴിവച്ചു. സിനിമയിൽ സേവാഭാരതിയും ശബരിമലയും ഒക്കെ വരുന്നതുകൊണ്ടാണ് മഞ്ജു പോസ്റ്റ് നീക്കം ചെയ്തതെന്നായിരുന്നു വിമർശനങ്ങൾ. ഈ വിഷയത്തിലായിരുന്നു ഉണ്ണിയുടെ വിശദീകരണം.
ഉണ്ണി മുകുന്ദൻ്റെ വാക്കുകൾ:
ഹലോ സുഹൃത്തുക്കളെ, മേപ്പടിയാൻ എന്ന എൻ്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIamUnniMukundan%2Fposts%2F473754937452040&show_text=true&width=500